Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changanassery

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയില്‍

ച​ങ്ങ​നാ​ശേ​രി: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ല്‍ഡി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു മെ​ത്രാ​പ്പോ​ലി​ത്ത​ന്‍പ​ള്ളി​യി​ലെ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ക​ബ​റി​ട​ത്തി​ല്‍നി​ന്ന് പ്ര​തി​നി​ധിസ​മ്മേ​ള​ന വേ​ദി​യാ​യ കു​ന്ന​ന്താ​നം ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഛായാ ചി​ത്ര പ്ര​യാ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കംകു​റി​ക്കും.

കു​ന്ന​ന്താ​നം സെ​ഹി​യോ​നി​ല്‍ 5.50ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു പ​താ​ക ഉ​യ​ര്‍ത്തും. തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും ആ​ര്‍ച്ച്ബി​ഷ​പ് തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ്സ് ഹൗ​സി​ല്‍നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി ആ​രം​ഭി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

റാ​ലി എ​ത്തി​യ​ശേ​ഷം എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെസിബി സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബിഷപ് ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ ​സിബിസി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

District News

രാ​ഷ്‌​ട്രീ​യ, ഭ​ര​ണ രം​ഗ​ങ്ങ​ളി​ല്‍ ചെ​റു​പ്പ​ക്കാ​ര്‍ ക​ട​ന്നു​വ​ര​ണം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: രാ​ഷ്‌​ട്രീ​യ, ഭ​ര​ണ രം​ഗ​ങ്ങ​ളി​ല്‍ പ്ര​ബു​ദ്ധ​രും പ്ര​ഗ​ത്ഭ​രു​മാ​യ ചെ​റു​പ്പ​ക്കാ​ര്‍ ക​ട​ന്നു​വ​ര​ണ​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് എ​ക്‌​സ​ല​ന്‍ഷ്യ സീ​സ​ണ്‍ -3 മെ​റി​റ്റ് അ​വാ​ര്‍ഡ്-2025 വി​ത​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.

അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല അ​നു​മോ​ദ​ന​സ​ന്ദേ​ശം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്ക്, ട്ര​ഷ​റ​ര്‍ ജോ​സ് വെ​ങ്ങാ​ന്ത​റ, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, കു​ഞ്ഞ് ക​ള​പ്പു​ര, ഷി​ജി ജോ​ണ്‍സ​ണ്‍, രാ​ജേ​ഷ് ജോ​ണ്‍, ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, റോ​സി​ലി​ന്‍ കു​രു​വി​ള, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

യാ​ത്ര​ക്കാ​രുടെ ശ്രദ്ധയ്ക്ക്..! പെരുന്പനച്ചിയിൽ ഓ​ട​ നി​ര്‍മി​ച്ച് റോ​ഡ് തു​റ​ന്നയുടനെ, ജ​ല ​അ​ഥോ​റി​റ്റി വക കുഴിക്കൽ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ പെ​രു​മ്പ​ന​ച്ചി​യി​ലെ ഓ​ട നി​ര്‍മാ​ണം ക​ഴി​ഞ്ഞ് റോ​ഡ് തു​റ​ന്ന​യു​ട​നെ ജ​ല ​അ​ഥോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ റോ​ഡ് കു​ഴി​ക്ക​ല്‍ തു​ട​ങ്ങി. പൊ​ട്ടി​യ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കും പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വി​ചി​ത്ര​മാ​യ റോ​ഡ് പൊ​ളി​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്.

പെ​രു​മ്പ​ന​ച്ചി-​തോ​ട്ട​യ്ക്കാ​ട് റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ വേ​ണ്ട​ത്ര ഒ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ ഓ​ടനി​ര്‍മാ​ണം ന​ട​ത്തി​യ​തി​നെ​തി​രേ വ​ൻ​ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് അ​ധി​കാ​രി​ക​ള്‍ ഇ​ട​പെ​ട്ടാ​ണ് ഓ​ടനി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​ത്. നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി റോ​ഡ് തു​റ​ന്നു​കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ റോ​ഡ് വീ​ണ്ടും പൊ​ളി​ച്ച​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 300 മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് കു​ത്തി​പ്പൊ​ളി​ച്ച​ത്. തെ​ങ്ങ​ണ-​പെ​രു​മ്പ​ന​ച്ചി ഭാ​ഗ​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്നും ജ​ല​ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചിട്ടുണ്ട്.

ഓ​ട​യു​ടെ വ​ശ​ത്തെ കോ​ണ്‍ക്രീ​റ്റിം​ഗി​നു മു​ന്നോ​ടി​യാ​യി പു​തി​യ പൈ​പ്പ് ഇ​ടാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും അ​വ​രു​ടെ ക​രാ​റു​കാ​ര​നും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്ന​താ​യും ജ​ല ​അ​ഥോ​റി​റ്റി പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ കോ​ണ്‍ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​താ​ണ് പ്ര​ശ്‌​ന​മാ​യ​തെ​ന്നാ​ണ് ജ​ല ​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Up